Saikatham 5th Anniversary Celebrations

Posted by ജസ്റ്റിന്‍ On Wednesday 3 June, 2015 0 അഭിപ്രായങ്ങള്‍





http://www.saikathambooks.com/


ചില സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ ലുലുവിന്റെ പാപങ്ങളും യൂസഫലിയുടെ കുറ്റകൃത്യങ്ങളും പറയുന്നു. അതില്‍ ഏറ്റവും ഭീകരമായ കുറ്റം ഒരു ദിവസം അയാള്‍ ഉദ്ദേശം 620 രൂപ (മാസം ഉദ്ദേശം 18000) ഒരു തൊഴിലാളിക്ക് കൂലി കൊടുക്കുന്നു എന്നാണ്. അതായത് നാട്ടില്‍ കൂടുതല്‍ ഉണ്ട് , അതു കൊണ്ട് പത്തും, ഗുസ്തിയും ഉള്ളവര്‍ സഹിതമുള്ള തൊഴിലാളികള്‍ക്ക് യൂസഫലി അവിടെ കുറഞ്ഞത് 2000 രൂപ എങ്കിലും ശംബളം കൊടുക്കണം, അല്ലെങ്കില്‍ അയാളെ ക്രൂരനായും, കുത്തക മുതലാളീയായും വാഴ്ത്തുമത്രെ.

ഈ സുഹൃത്തുക്കള്‍ കണ്ണടച്ചിരുട്ടാക്കുകയാണോ, അതോ അതൊന്നും കാര്യമില്ല. യൂസഫലിയെ കുറ്റപ്പെടുത്തിയാല്‍ മതി എന്നാണോ എന്നറിയില്ല. കാരണം, നിര്‍മ്മാണമേഖലയില്‍ ഗള്‍ഫില്‍ 12 വര്‍ഷം ജോലി ചെയ്ത ആളാണ് ഞാന്‍ . ഡിഗ്രി പഠിച്ചവരടക്കം 3500 ജോലിക്കാരുണ്ടായിരുന്നു അവസാനത്തെ സൈറ്റില്‍ . അതില്‍ ഹെല്‍പ്പര്‍ ആയി ജോലി നോക്കുന്നവര്‍ക്ക് കിട്ടുന്ന മാസശമ്പളം 7500 രൂപയാണ്. ഓവര്‍ ടൈം അടക്കം 9500 ഓ മറ്റോ കിട്ടാം (ചുരുങ്ങിയത് 12 മണിക്കൂര്‍ ജോലി ചെയ്താല്‍ ). പൊരിവെയിലത്ത് കട്ടിപ്പണി. ഇവരും മാസം 6000 രൂപ നാട്ടിലയക്കുന്നുണ്ട്. ഇനി ഏതെങ്കിലും ട്രേഡ് ഉണ്ടെങ്കില്‍ ശമ്പളം 10000 ആകും. എല്ലു മുറിയെ ഓവര്‍ടൈം ചെയ്താല്‍ 5000 കൂടി കിട്ടാം.

ഇത് പോലെ ലക്ഷക്കണക്കിന് പേരുണ്ട്. അവരും ജോലി ചെയ്യുന്നു. അവധിക്ക് പോകുന്നു വീണ്ടും തിരികെ വരുന്നു.

കോട്ടും സൂട്ടും ഇട്ടും ഇന്‍സര്‍ട്ട് ചെയ്തും ഫേസ് ബുക്കില്‍ രമിച്ച് കൈ നിറയെ ശമ്പളം വാങ്ങുന്നവര്‍ക്ക് ഇതൊന്നും അറിയില്ലായിരിക്കാം.

അപ്പോള്‍ ലുലു മുതലാളി ചെയ്യുന്നത് ക്രൂരമായ കുറ്റം തന്നെ. അയാള്‍ 18000 രൂപ ശമ്പളം കൊടുക്കുന്നു “വൃത്തികെട്ടവന്‍ ”. ദിവസം മുഴുവന്‍ എസിയില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കുന്നു. “കശ്മലന്‍ ” രാത്രി പോലും ഏസി റും കൊടുക്കുന്നു. “ഹൊ... ഇയാളെ എന്ത് ചെയ്യണം” .

സ്വയം സുഖിക്കുമ്പോള്‍ കഷ്ടപ്പെടുന്നവര്‍ ചുറ്റുമുണ്ട് എന്ന് ഓര്‍ക്കുന്നത് നല്ലത്. അല്ലാതെ വിവാദമുണ്ടാകുമ്പോള്‍ പാര്‍ട്ടിയുടെ നയം രക്ഷിക്കാനോ അല്ലെങ്കില്‍ സ്വന്തം വാചകമടിക്കാനുള്ള കഴിവ്‌ കാണിക്കാനോ കിട്ടുന്ന ഉദാഹരണവുമായി ഇറങ്ങാതെ, അതിന്റെ തൊട്ടപ്പുറമുള്ള ഉദാഹരണം കൂടി നോക്കുന്നത് നന്ന്.

ഉദാഹരണത്തിന്

1. ലുലു സ്റ്റാഫിന്റെ അടുത്ത് നില്‍ക്കുന്ന ക്ളീനിംഗ് കമ്പനിയിലെ തൊഴിലാളി.
2. ലുലു സ്റ്റാഫിന്റെ അടുത്ത് നില്ക്കുന്ന കുത്തക കമ്പനിയുടെ സാധനം പെറുക്കി അടുക്കുന്നയാൾ.

അല്ലാതെ ....!!!!

യൂസഫലി എന്റെ മാമനോ മച്ചാനോ അല്ല. അയാളെ വിശുദ്ധനായി ഞ്ഞാൻ കരുതുന്നുമില്ല. നല്ല ഒന്നാം തരം കച്ചവടക്കാരൻ. കൊച്ചി ലുലുവും, ബോൾഗാട്ടിയുമെല്ലാം കേരള ജനതയെ ഉദ്ധരിക്കാനൊന്നുമല്ല. കാശെറിഞ്ഞ് കാശ് വാരാൻ തന്നെ.

മറ്റുള്ളവരുടെ ഉദ്ധാരണം കണ്ട് കൊതിക്കാതെ , അല്ലെങ്കിൽ അത് കണ്ട് അസൂയപ്പെടാതെ, മറ്റുള്ളവൻ തന്നെ എന്നെയും ഉദ്ധരിപ്പിക്കണം എന്ന് ചിന്തിക്കാതെ സ്വയം ഉദ്ധരിക്കാൻ നോക്കുന്നതിലാണ് എനിക്ക് താത്പ്പര്യം.


കഴിഞ്ഞ കുറെ നാളുകളായി സൈകതത്തിന്റെ ഓഫീസിനു മുന്നില്‍ പോലീസ് ചെക്കിംഗ് ഉണ്ട്. തുടങ്ങിയ ദിവസം മുതല്‍ അനേകം പേര്‍ ഹെല്‍മറ്റ് വക്കാത്ത കുറ്റത്തിന് ഫൈന്‍ അടക്കു ന്നത് കണ്ടു. ദിവസങ്ങള്‍ക്ക് ശേഷം ഇന്നും ഏകദേശം 150 ഓളം പേര്‍ ഒരു മണിക്കൂറിനുള്ളില്‍ ഫൈനിനുള്ള സ്ലിപ് എഴുതി വാങ്ങുന്നത് കണ്ടു. അതായത് ചെക്കിംഗ് ഉണ്ടെന്ന് അറിയാമായിരു ന്നിട്ടും ജനങ്ങളുടെ മനസ്ഥിതി മാറുന്നില്ല. പോലീസ് തടഞ്ഞതില്‍ അസഹിഷ്ണരാകുന്നവരെ കണ്ടു. എന്നാല്‍ അതില്‍ 95 ശതമാനവും തന്റെ പിഴവില്‍ അല്‍പ്പം പോലും മനപ്രയാസപ്പെട്ട് കണ്ടില്ല. അല്ലെങ്കില്‍ താന്‍ കാണിച്ചത് ശരിയായില്ല എന്നെങ്കിലും കരുതുന്നില്ല.

ഋഷിരാജ് സിങ് നിയമം കര്‍ശനമാക്കുന്നതില്‍ അസഹിഷ്ണരാകുന്ന ആളുകളെ ആണ് (പോലീസ ടക്കം) കാണാന്‍ കഴിയുന്നത്. അദ്ദേഹം പുതിയതായി ഒരു നിയമവും ഉണ്ടാക്കിയില്ല. ഉള്ളത് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആരെയും തുപ്പി തോല്‍പ്പിക്കുന്ന സംസ്കാരം ഇനിയും മാറ്റി വക്കുന്നില്ല ആളുകള്‍.

നിയമം പാലിക്കാന്‍ സൌകര്യമില്ലാത്തവര്‍ക്ക് റോഡിലിറങ്ങാന്‍ പോലും അവകാശം നല്‍കരുത്. ഏതെങ്കിലും നിയമം പാലിക്കാന്‍ ഇഷ്ടമല്ലാത്തവന്‍ എന്നാല്‍, സ്വയം നന്നാകുകയുമില്ല, മറ്റുള്ളവര്‍ നന്നാകുന്നത് സഹിക്കുകയുമില്ല എന്നര്‍ത്ഥം. അതായത് താന്‍ ആത്മഹത്യ ചെയ്യാന്‍ വണ്ടിയുമായി ഇറങ്ങുമ്പോള്‍ മറ്റുള്ളവരെ കൂടി കൊല്ലണം എന്ന നിര്‍ബന്ധം ഉള്ളവരെ പൊതുജനത്തിന് നിയന്ത്രിക്കാന്‍ സാധിക്കില്ലെങ്കിലും പോലീസിനെങ്കിലും സാധിക്കട്ടെ.

ചില വിഡ്ഡികാരണങ്ങള്‍ പറഞ്ഞ് ഹെല്‍മറ്റ് വക്കാതെയും ബെല്‍റ്റ് ഇടാതെയും വണ്ടി ഓടിക്കുന്ന മലയാളിയുടെ ഹുങ്ക് സമ്മതിക്കണം. ഓരോ പ്രവര്‍ത്തി ചെയ്യുമ്പോഴും പാലിക്കേണ്ട ചില രീതിക ളുണ്ട്. ചില ജോലി ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങളുണ്ട്. ഉദാഹരണം, കൈയ്യുറ, ചെരിപ്പ്, ബൂട്ട്, മൂക്ക് മൂടുന്ന തുണി, കണ്ണട തുടങ്ങിയവ. അത് പോലെ വാഹനമോടിക്കുമ്പോള്‍ തന്റെ മാത്രം സുരക്ഷയെക്കാള്‍ കൂടെ യാത്ര ചെയ്യുന്നവരുടെയും, മറ്റ് വാഹനങ്ങളിലും കാല്‍നടയാ യും യാത്ര ചെയ്യുന്നവരെയും ശ്രദ്ധിക്കേണ്ട ചുമതല ഒരു സമൂഹ ജീവിക്കുണ്ട്. ഏറ്റവും കുറഞ്ഞത് പുതിയ തലമുറയെ നല്ല രീതികള്‍ കാണിച്ച് കൊടുക്കേണ്ട ചുമതല. ഇപ്പോള്‍ എല്‍ കെ ജി മുതലുള്ള പാഠ്യ പദ്ധതിയില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വളരെയ ധികം സന്തോഷം നല്‍കുന്നു.

ഹെല്‍മറ്റ് വച്ചാല്‍ തലവേദനയുള്ളവനും, കേള്‍വി പോകുന്നവനും, ബെല്‍റ്റ് ഇട്ടാല്‍ വണ്ടിയോടിക്കാന്‍ കഴിയാത്തവനും വാഹനമോടിക്കാന്‍ യോഗ്യനല്ല. അഥവാ അവര്‍ക്ക് ഗുരുതരമായ ആരോഗ്യ-മാനസിക പ്രശ്നം ഉണ്ട്. അത്തരക്കാര്‍ ഒരു യന്ത്രവുമായി റോഡിലേക്കിറ ങ്ങിയാല്‍ അപകടങ്ങളെ ഉണ്ടാകു. മുനയുള്ള, ചൂണ്ടിപ്പിടിച്ച ഒരു കത്തിയുമായി ജനക്കൂട്ടത്തിനിട യിലൂടെ ഓടുന്നവനെക്കാള്‍ അപകടകാരിയാണ് ആ വ്യക്തി. അവരുടെ വാഹനം റോഡിലിറക്കാന്‍ സമ്മതിക്കരുത് എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു.


“ഈയെഴുത്ത് ” ഇത് ഒരു ചരിത്ര സ്മരണിക.

Posted by ജസ്റ്റിന്‍ On Friday 22 July, 2011 7 അഭിപ്രായങ്ങള്‍

ബ്ലോഗ് എന്ന മാധ്യമം ജനകീയമായിട്ട് ഏതാനും വര്‍ഷങ്ങളെ ആകുന്നുള്ളു. കമ്മ്യൂണിറ്റി ഫോറങ്ങള്‍ ,  സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇവയുടെ കൂടെയായിരുന്നു ബ്ലോഗിന് മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ ബ്ലോഗ് നേടിയ മുന്നേറ്റം മലയാളത്തിലും ബ്ലോഗുകള്‍ ഒട്ടനവധിയുണ്ടാകാന്‍ കാരണമായി. എന്നാല്‍ മലയാളം ബ്ലോഗുകളുടെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. മലയാളത്തിലെ ചില മാസികകളെക്കാള്‍ വായക്കാരുള്ള ബ്ലോഗുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുമ്പോളാണ് ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്. ബ്ലോഗുകളുടെ വളര്‍ച്ചയുടെ പ്രധാന കാരണം പ്രിന്റഡ് മാസികകള്‍ ചില മുഖ്യധാരാ എഴുത്തുകാരെ മാത്രം പ്രോത്സാഹിപ്പിക്കുകയും യുവ എഴുതുകാരെ തഴയുകയും ചെയ്യുന്ന പ്രവണതയായിരുന്നു. 5000 ഇല്‍ പരം മലയാളം ബ്ലോഗുകളാണ് ഇന്ന് നിലവിലുള്ളത്. ഏത് സാഹിത്യ, ശാസ്ത്ര, സാങ്കേതിക മേഖലകളിലും ഇന്ന് ബ്ലോഗുകള്‍ ഉണ്ട്. ലോകത്തിന്റെ നാനാ ഭാഗത്ത് ചിതറിക്കിടക്കുന്ന ബ്ലോഗേര്‍സ് ഒത്തു കൂടുക എന്ന ഒരു സങ്കല്‍പ്പത്തില്‍ നിന്നായിരുന്നു തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് എന്ന ആശയം ഉദിച്ചത്.

തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് എന്നത് യഥാര്‍ത്തത്തില്‍ മലയാളത്തിലെ ഒരു പുതിയ കൂട്ടായ്മയ്ക്ക് കളമൊരുക്കുകയായിരുന്നു. ആ കൂട്ടായ്മയുടെ സ്മരണികയായാണ് ഈയെഴുത്ത് എന്ന ബ്ലോഗ് രചനകളുടെ സമാഹാരം പുറത്തിറക്കിയത്. ലോക ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരം ഒരു സമാഹാരം ഉണ്ടാകുന്നത്. എന്ത് കൊണ്ടാണ് ഇത് ലോക ചരിത്രത്തില്‍ തന്നെ ആദ്യം എന്ന് ഈയെഴുത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ മറുപടി നല്‍കുന്നു.

ബ്ലോഗ് മീറ്റിനോടനുബന്ധിച്ച് തയ്യാറാക്കാന്‍ ഉദ്ദേശിച്ച സുവനീറിലേക്ക് രചനകള്‍ ക്ഷണിക്കുമ്പോള്‍ തുടക്കം കുറിച്ചവര്‍ പോലും അതിശയിച്ചു പോയ രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്. ഏകദേശം 3000 ഇല്‍ പരം രചനകള്‍ ആണ് അവ്ര്ക്ക് ലഭിച്ചത്. ഇത്രയും രചനകള്‍ പ്രൂഫ് റീഡിങ് ഡിറ്റിപി എല്ലാം ചെയ്യുക എന്നത് വളരെ സ്രമകരമായ കാര്യമായിരുന്നു. രഞ്ജിത്ത് ചെമ്മാട്, എന്‍. ബി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം പേര്‍ അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്. രസകരമായ വസ്തുത എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ ഒരിക്കലും പരസ്പരം കണ്ടിട്ടില്ല എന്നതും ഏഷ്യ യൂറോപ്പ് ഭൂഖണ്ടങ്ങളില്‍ പല രാജ്യങ്ങളിലുള്ളവരും ആയിരുന്നു എന്നതാണ്. പരസ്പരം ആശയ വിനിമയം നടത്തിയിരുന്നത് ഗൂഗിള്‍ ഗ്രൂപ്പ് മെയിലിംഗ് സംവിധാനത്തിലൂടെയും. 3000 ഇല്‍ നിന്നും 300 രചനകള്‍ ആക്കി ചുരുക്കിയ രചകളുടെ എഡിറ്റിങ് ശ്രമകരമായ ജോലിയായിരുന്നു എന്ന് എഡിറ്റോറിയല്‍ അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

തിരഞ്ഞെടുത്ത 300 രചനകളില്‍ നിന്നും ഏറ്റവും മികച്ച 250 ഓളം രചനകള്‍ ആണ് 250 പേജോളം വരുന്ന ഈ മള്‍ട്ടി കളര്‍ സ്മരിണികയില്‍ ഉള്‍പ്പെടുത്തിയത്. ഡിസൈനിങ് നടത്തിയത്  ബിജു കൊട്ടില, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ 8 ഓളം പേരായിരുന്നു. വിവിധ രാജ്യങ്ങളില്‍ ഇരുന്ന് ഇവര്‍ ഡിസൈന്‍ ചെയ്ത പേജുകള്‍ എല്ലാം ഓണ്‍ലൈന്‍ ആയിത്തന്നെ ക്രോഡീകരിച്ച് ഓണ്‍ലൈന്‍ ആയിത്തന്നെ പ്രസ്സില്‍ എത്തിക്കുകയായിരുന്നു. മലപ്പുറം തിരൂരില്‍ കൊണ്ടാടിയ  ബ്ലോഗേര്‍സ് മീറ്റില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ട പുസ്തകം വിതരണത്തിന് തയ്യാറായി.

ഈ സംരംഭത്തെ ലോക ചരിത്രത്തില്‍ ആദ്യം എന്ന് വിശേഷിപ്പിക്കുന്നതില്‍ ഒരു അതിശയോക്തിയും ഇല്ല. കാരണം ഏകദേശം 20 ഓളം രാജ്യങ്ങളില്‍ നിന്ന് പരസ്പരം കണ്ടിട്ടില്ലാത്ത 25 ഓളം പേര്‍ ഏഡിറ്റോറിയല്‍ ബോര്‍ഡില്‍ . 6 ഓളം രാജ്യങ്ങളില്‍ നിന്നും ചെയത ഡിസൈന്‍. ഏകദേശം 3 ലക്ഷം ഇന്ത്യന്‍ രൂപയെങ്കിലും ചിലവാകേണ്ടിയിരുന്ന ഈ ഉദ്യമം 1.25 ലക്ഷം രൂപക്കാണ് അവര്‍ തീര്‍ത്തത്. അതില്‍ 95 ശതന്മാനവും അച്ചടി ചിലവാണ്. മറ്റൊരു പ്രധാന ആകര്‍ഷകത്വം ഇതിലെ ഒരോ ജോലികള്‍ ചെയ്തവരും എല്ലാ ഘട്ടങ്ങളിലും സഹകരിച്ചവരും പ്രസിദ്ധീകരണത്തിന് വേണ്ടുന്ന തുക കണ്ടെത്തിയതും ബ്ലോഗ് എഴുത്തുകാരായിരുന്നു എന്നതാണ്. തങ്ങള്‍ക്കുള്ള കഴിവുകള്‍ സൌജന്യമായി ഈ ചരിത്ര സ്മരണികയ്ക്ക് വേണ്ടി അവര്‍ പങ്കു വയ്ക്കുകയായിരുന്നു.

സ്മരണിക എന്ന് പറയുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്കെത്തുക പരസ്യങ്ങള്‍ക്ക് നടുവില്‍ രണ്ട് കവിത ഒരു കഥ എന്നാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി എല്ലാ സാഹിത്യ ശാഖകളെയും സമന്വയിപ്പിച്ച് പരസ്യങ്ങള്‍ ഇല്ലാതെയാണ് ഈയെഴുത്ത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ബ്ലോഗിംഗ് എന്ത്, എങ്ങനെ എന്നതിന് ഉത്തരം നല്‍കാനും ഈയ്യെഴുത്ത് സ്രമിക്കുന്നുണ്ട്.

സൈകതം ബുക്സ് ആണ് ഈയ്യെഴുത്ത് പ്രസാധകര്‍. ഈയ്യെഴുത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍  books@saikatham.com, link4magazine@gmail.com എന്നീ ഇ മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെട്ടാല്‍ പുസ്തകം നിങ്ങളുടെ കൈകളില്‍ എത്തുന്നതാണ് .


Police beats young protestors in Kerala
കേരളത്തിലെ യുവാക്കള്‍ ഒരിക്കലും മാറില്ല, അല്ലെങ്കില്‍ തങ്ങളുടെ ചിന്താഗതി മാറ്റില്ല എന്നാണ് ചില നാളുകളായി നടക്കുന്ന സമരങ്ങളും തല്ലു കൊള്ളലുകളും വ്ഹ്യക്തമാക്കുന്നത്.

അഞ്ച് വര്‍ഷം ഭരിച്ച ഒരു ഗവണ്മെന്റ് ചെയ്യാത്ത കാര്യങ്ങള്‍ മറ്റൊരു ഗവണ്മെന്റ് ഒരു മാസം കൊണ്ടു ചെയ്തില്ല എന്ന് പറഞ്ഞു കൊണ്ട് രണ്ട് രാഷ്ട്രീയ പാര്‍ട്ടികളിലെ ജനങ്ങള്‍ തിരസ്കരിച്ച നേതാക്കള്‍ ചുക്കാന്‍ പിടിച്ച് നടത്തുന്ന സമരങ്ങള്‍ വെറും പാഴ്വേലകളാണെന്ന് എന്ത് കൊണ്ട് അവര്‍ മനസ്സിലാക്കുന്നില്ല.

സമരങ്ങളില്‍ പങ്കെടുക്കുക, തല്ലു കൊള്ളുക എന്നതാണ് തങ്ങളുടെ ജീവിത ലക്ഷ്യം എന്ന രീതിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് സ്വാഭാവീകമായും വിശ്വസിച്ചു പോകും. ഒരുത്തനെയും സുഖിക്കാനല്ല നമ്മള്‍ ജനങ്ങള്‍ തിരഞ്ഞു പിടിച്ച് അധികാരത്തിലേറ്റുന്നത്. അവര്‍ നമുക്കു വേണ്ടി പണിയെടുക്കും എന്ന് കരുതിയാണ്. എന്നാല്‍ പലപ്പോഴും അധികാരമുള്ളവര്‍ പൊതു ജനങ്ങള്‍ക്ക് പണി തരികയാണ് ചെയ്യുന്നത്. നമ്മുടെ കുട്ടികളെ വഴി തെറ്റിക്കുകയും.

ഭരണ പക്ഷത്തിന് എപ്പോള്‍ മൂട് പോകും എന്ന പേടി. പ്രതിപക്ഷ്ത്തിന് അരയില്‍ വള്ളി കെട്ടിക്കാനുള്ള ധൃതി. എല്ലാം സഹിക്കുന്നത് പൊതു ജനങ്ങളും. പിന്നെ യുവാക്കളായ (കൌമാരം വിടാത്തവര്‍) കുറെ കുട്ടിക്കുരങ്ങന്മാര്‍ ജീവിതത്തില്‍ ഏറ്റവും വലിയ നേട്ടം സമരത്തില്‍ പങ്കെടുത്ത് തല്ലു കൊള്ളുക എന്നതാണെന്നും പറഞ്ഞിറങ്ങുന്നു. കാലം പുരോഗമിച്ചത് ഈ കുട്ടികള്‍ അറിയുന്നില്ലെ എന്നു മനസ്സിലാകുന്നില്ല. പ്രതികരിക്കട്ടെ. ആര് വേണ്ട എന്ന് പറയുന്നു. പക്ഷെ അവരുടെ അരയില്‍ കെട്ടപ്പെടുന്ന വള്ളി അഴിച്ച് കളഞ്ഞിട്ട് പ്രതികരിക്കട്ടെ. വിളിച്ച് പറയുന്നത് വിഡ്ഡിത്തരം ആണെന്ന് മനസ്സിലാക്കാന്‍ ഇന്നും എന്തു കൊണ്ട് അവര്‍ക്കു കഴിയുന്നില്ല. അത്രക്കെ ഉള്ളോ യുവ തലമുറ. ഓതിക്കന്മാരെ വിശ്വസിക്കരുത് എന്ന് എന്ത് കൊണ്ട് ഇക്കാലത്തും അവര്‍ പഠിക്കുന്നില്ല.


തങ്ങള്‍ക്ക് ഒരു ഭാവിയുണ്ടെന്നും ആ ഭാവി ഇങ്ങനെ തെരുവില്‍ നശിപ്പിക്കാനുള്ളതല്ലെന്നും എന്നാണീനി ഇവര്‍ മനസ്സിലാക്കുക. രാഷ്ട്രീയത്തിലെ ചില പാഴ്മരങ്ങളില്‍ കായ്ക്കുന്നത് നല്ല പഴം ആണെന്ന് തെറ്റി ധരിക്കുന്ന ഈ കുട്റ്റികള്‍ ഭാവിയില്‍ സ്വന്തം ജീവിതം എങ്ങനെ കരുപ്പിടിപ്പിക്കും എന്ന് മനസ്സിലാകുന്നില്ല. പ്രതികരണവും സമരവും വേണ്ടത് തന്നെ. പക്ഷെ അത് താനടക്കമുള്ള പൊതു സമൂഹത്തിനെ നശിപ്പിച്ചു കൊണ്ടും അവരെ ബുദ്ധിമുട്റ്റിച്ചു കൊണ്ടും ആകരുത്. എന്തെങ്കിലും ഒരു പൊതു വസ്തു നശിക്കുമ്പോള്‍ അല്ലെങ്കില്‍  ഒരു ദിവസം ജന ജീവിതം തടസ്സപ്പെടുമ്പോള്‍ ഭാവിയില്‍ തങ്ങള്‍ തന്നെ അതിന്റെ വില ടാക്സ് ആയും വില വര്‍ദ്ധനയായും ഒക്കെ കൊറ്റൂത്ത് വീട്ടേണ്ടി വരും എന്നും തങ്ങളുടെ തന്നെ ഭാവി ജീവിതം ദുസ്സഹമാകും എന്ന് എന്ന് ഇവര്‍ മനസ്സിലാക്കും.

കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണത്രെ. എന്നാല്‍ ബംഗാളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ഇഷ്ടം പോലെ കെരളത്തില്‍ ജോലിയുണ്ട് താനും. നമ്മുടെ കുട്ടികള്‍ക്ക് തൊഴി മാത്രമാനിഷ്ടം. ചവിട്ടും തൊഴിയും.

ഇത്രയും കാലം പുരോഗമിച്ച, എന്ത് കാര്യങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ അറിയുന്ന നമ്മള്‍ ഇതൊക്കെ എങ്ങനെ വിശ്വസിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. സ്വാശ്രയം എന്നും പറഞ്ഞ് പഠിക്കാനോ നന്നാകാനോ താല്‍പ്പര്യമില്ലാത്ത കുറെ യുവാക്കല്‍ തെരുവില്‍ ഇറങ്ങുമ്പോള്‍ കേരളത്തിലെ എത്രയോ കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തില്‍ ആകുന്നത് എന്ന് ഇവര്‍ എന്തു കൊണ്ടു തിരിച്ചറിയുന്നില്ല.

എന്നാല്‍ ഈ തല്ലുന്ന പോലീസുകാര്‍ (പോലിസ് ജീവിതം ആഘോഷിക്കുന്നവര്‍) തങ്ങള്‍ക്കും കുട്ടികളുണ്ട് എന്നാലോചിക്കുമോ അതുമില്ല. അവരും രാഷ്ട്രീയക്കാര്‍ പറയുന്നത് കേട്ട് കേരള യുവത്വത്തെ തല്ലിച്ചതക്കുന്നു. സമരം ചെയ്യാനുള്ളത് അവകാശമാണ്, അത് തല്ലിത്തകര്‍ ക്കാനുള്ളതല്ല എന്ന് അവരും ചിന്തിക്കുന്നില്ല.

സമരം നിങ്ങള്‍ നിങ്ങളുടെ നേതാക്കളോട് നടത്തു. നിങ്ങളുടെ ജീവിതം തെരുവിലെറിഞ്ഞ് അവരുടേ കുട്ടികളെ മുന്തിയ സ്താപനങ്ങളില്‍ നിങ്ങള്‍ കൊടുക്കുന്ന അല്ലെങ്കില്‍ കൊടുക്കേണ്ട പണം കൊണ്ട് പഠിപ്പിക്കുന്നതിനെതിരെ.

ഈ ആധുനീക യുഗത്തിലെങ്കിലും നിങ്ങളുടെ അരയില്‍ കെട്ടപ്പെടുന്ന അ വള്ളിയെ അഴിച്ചു കളയു. സ്വതന്ത്രരാകു. എന്നിട്ട് സമൂഹത്തിലെ അനീതികളോട് (തീവ്രവാദിയാകാതെ ) പ്രതികരിക്കു.

ചിത്രം - പിക്കാസ വെബ് ആല്‍ബത്തില്‍ നിന്ന് (സ്വന്തമല്ല)