മുസ്ലിം ജനത തീവ്രവാദികളോ

Posted by ജസ്റ്റിന്‍ On Monday 10 May, 2010 0 അഭിപ്രായങ്ങള്‍
മുസ്ലിം ജനത തീവ്രവാദികളോ??

ലോകവാര്‍ത്തയില്‍ ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യ പ്പെടുന്ന ഒരു വിഷയം ആണ് ഭീകരവാദം. ഭീകരാക്രമണം അല്ലെങ്കില്‍ ഭീകരന്‍ പിടിക്കപ്പെട്ടു എന്നി ങ്ങനെ എന്തെങ്കിലും ഒരു വാര്‍ത്ത ഇല്ലാത്ത ഒരു ദിവസം പോലുമില്ല. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും എല്ലാം ഇന്ന് ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്ന വിഷയവും ഇതു തന്നെ. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഭീകരാക്രമണം അമേരിക്കയിലെ വേള്‍ഡ് ടവര്‍ ആക്രമി ക്കപ്പെട്ടതാണെന്ന് പറയാം. മൂമ്പെ ഭീകരാക്രമണം ഇത് വരെ മറ ക്കാറായിട്ടില്ല. മാധ്യമങ്ങള്‍ എല്ലാം ഭീകരാക്രമണം നന്നായി അഘോഷിക്കുന്നുമുണ്ട്.

സത്യത്തില്‍ എന്താണ് ഭീകരവാദം. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഭീകരവാദം എന്ന ഒന്ന് ഇല്ല. പക്ഷെ സമൂഹത്തില്‍ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു വ്യവസ്തി്തി ആരെങ്കിലും ചോദ്യം ചെയ്യുമ്പോള്‍ അല്ലെ ങ്കില്‍ സമൂലമാറ്റത്തിനായുള്ള സായുധ വിപ്ലവങ്ങല്‍ ഉണ്ടാകുമ്പോള്‍ അത് ഭീകരവാദം എന്ന് വിളിക്കപ്പെടുന്നു. എന്തായാലും സമൂഹ നിയമങ്ങളെ എതിര്‍ക്കാന്‍ സായുധ വിപ്ലവം പാടില്ല എന്നാണ് എന്റെയും അഭിപ്രായം. നിയമങ്ങള്‍ മാറ്റപ്പെടാനും ചോദ്യം ചെയ്യപ്പെടാനും ഉള്ളത് തന്നെ. എങ്കിലും അതിനു വേണ്ടി സായുധ വിപ്ലവ ങ്ങള്‍ ഉണ്ടാകുന്നത് രാജ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു. മാത്രവുമല്ല അനേകം നിരപരാധികള്‍ കൊല്ലപ്പെടാനും കാരണമാകുന്നു. പലരും വ്യക്തി താല്‍പ്പ ര്യങ്ങള്‍ക്ക് വേണ്ടി പോലും ഭീകരതയെ ഒരു ആയുധം ആയി ഉപയോഗിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മത മൌലികവാദം.

ഇന്ന് ഏറ്റവും അധികം ലോകത്ത് അക്രമങ്ങള്‍ നടക്കു ന്നത് മതത്തെ ചൊല്ലിയാണ്. ജാതിയും മതവും അക്ര മങ്ങള്‍ നടത്താനുള്ള മറയായോ അല്ലെങ്കില്‍ വിശദീകര ണമായോ വിനിയോഗിക്കപ്പെടുന്നു. മത തീവ്രവാദത്തില്‍ ഏറ്റവും പേരു കേട്ട മതം ആണ് ഇസ്ലാം മതം. ലോക ത്തില്‍ ഇത്രയും അധികം തെറ്റിധരിപ്പിക്കപ്പെടുന്ന വേറെ ഒരു മതവും ഇല്ല എന്ന് വേണം പറയാന്‍. ഒരു മുസ്ലിം വംശജനെ മറ്റുള്ള മതവിഭാഗത്തില്‍ പെട്ടവരും മതമില്ലാ ത്തവരും എല്ലാം ഒരു തീവ്രവാദി എന്ന നിലയില്‍ കാണുന്ന ഒരു സ്ഥിതിവിശേഷം ഉടലെടുത്തിട്ടുണ്ട് എന്നു പറയാതിരിക്കാന്‍ വയ്യ. ഷാരൂക്കിനെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞ് വച്ചത് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കാവുന്നതെയുള്ളു. വളരെയധികം നിരപ രാധികളായ മുസ്ലിംങ്ങള്‍ തീവ്രവാദി എന്ന് മുദ്ര കുത്ത പ്പെട്ട് ഒന്നുകില്‍ പീഠിപ്പിക്കപ്പെടുകയോ, നിയമക്കുരു ക്കില്‍ പെടുകയോ ചെയ്യുന്നുണ്ട്. പലതും ആദ്യ ദിവസ ങ്ങളില്‍ വാര്‍ത്തകളില്‍ നിറയുകയും പിന്നീട് അവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നു പോലും പുറം ലോകം അറിയാതെ പോകുകയും ചെയ്യുന്നു. 

തീവ്രവാദം എന്ന വാക്ക് കേട്ടാല്‍ തന്നെ താടിയും മുടിയും ആണ് നമുക്ക് ഓര്‍മ്മ വരിക. അല്ലെങ്കില്‍ ഒരു മുസ്ലിമിന്റെ രൂപം ആണ് മനസ്സിലേക്ക് വരിക. എന്ത് കൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. ക്രൈസ്തവര്‍ ക്കിടയിലും ഹിന്ദുക്കള്‍ക്കിടയിലും ഇത്തരക്കാര്‍ ഇല്ലെ. എന്തു കൊണ്ടാണ് മുസ്ലിം മതം ഇത്തരം പ്രവണതക ള്‍ക്കെതിരെ മുഖം തിരിക്കുന്നതും പ്രതികരിക്കാതിരി ക്കുന്നതും. അവര്‍ സ്വയം സമ്മതിക്കുന്ന പോലെ തോന്നും ചിലപ്പോള്‍. ഒരു അക്രമം നടന്ന് അതില്‍ പിടിക്കപ്പെടുന്നയാള്‍ മുസ്ലിം വംശജനാണെങ്കില്‍ അവിടെ നടന്നത് ഭീകരാക്രമണം, ഇനി പിടിക്കപ്പെ ടുന്നത് മറ്റു മതവിഭാഗത്തില്‍ പെട്ട ആളുകള്‍ ആണെ ങ്കില്‍ അത് കലാപം. എന്ത് കൊണ്ട് ഇങ്ങനെ ഒരു വേര്‍തിരിവ്.

ഇതിനെതിരെ സത്യ സന്ധമായി അവര്‍ പ്രതികരി ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. കുറെ പേര്‍ ചെയ്യുന്ന കൊള്ളരുതായ്കക്കു വേണ്ടി ഒരു സമുദായം മൊത്ത ത്തില്‍ ക്രൂശിക്കപ്പെടുന്നു. അപ്പോള്‍ അത്തരം ആളുകളെ ഒറ്റപ്പെടുത്തിക്കൂടെ. ഒറ്റപ്പെടുത്തുന്നതിന്റെ അടയാളമാണ് പ്രതികരിക്കാതിരിക്കുന്നത് എന്നുള്ള മറുപടി കണ്ടെ ത്താതെ പരസ്യമായി എന്തു കൊണ്ട് പ്രതികരിക്കുന്നില്ല. ഇന്നെ വരെ ഒരു നേതാവും ഇത്തരം കാര്യങ്ങള്‍ ക്കെതിരെ പ്രതികരിച്ച് ഞാന്‍ കണ്ടിട്ടില്ല. എന്തു കൊണ്ടാണെന്ന് മനസ്സിലാകുന്നുമില്ല. ലോകത്തില്‍ ഒറ്റപ്പെടുവാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ?


ഇനിയെങ്കിലും പ്രതികരിക്കൂ....!! 


ജസ്റ്റിന്‍ ജേക്കബ്

0 അഭിപ്രായങ്ങള്‍ to മുസ്ലിം ജനത തീവ്രവാദികളോ

Post a Comment