എഴുത്തിന്റെ ശൂന്യത

Posted by ജസ്റ്റിന്‍ On Saturday 15 May, 2010 2 അഭിപ്രായങ്ങള്‍
ഒന്നു രണ്ട് നാളുകള്‍ ഒന്നും എഴുതാനില്ലാതെ കടന്ന് പോകുന്നതിനെ എന്ത് വിളിക്കണം ശൂന്യത എന്നോ, അതോ മടി എന്നൊ. എനിക്കും ചിലപ്പോള്‍ ഉത്തരം ഇല്ലാതെ പോകുന്നു. സത്യത്തില്‍ ഒരു 5 പേജ് എങ്കിലും ഒരു ദിവസം ടൈപ്പ് ചെയ്യുന്ന വുയക്തിയാണ് ഞാന്‍. എന്നിട്ടും ഇവിടെ എന്തെങ്കിലും എഴുതാന്‍ മടി. പിന്നെ ചുമ്മ എഴുത്ത് ബോറായിപ്പോയാലോ എന്ന ചിന്ത (അതോ പേടിയോ).

എന്റെ ബ്ബ്ലോഗുകളിലേക്ക് ഞാന്‍ ആരെയും വായിക്കാന്‍ ക്ഷണിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ അതു പൂര്‍ണ്ണമായും സത്യമല്ലെങ്കിലും അതാണ് ശരി. എന്നെ വായിക്കുന്നവര്‍ എന്നെ ഇഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. അതു കൊണ്ടല്ലെ ഞാന്‍ പഴയ പല ബ്ലോഗുകളും ഡിലീറ്റ് ചെയ്ത് കളഞ്ഞത്. ഒരു പക്ഷെ വായനക്കാരില്ലാതിരുന്നതാകുമോ കാ‍രണം ആയിരിക്കും അല്ലെ :)

ശക്തമായ രചനകള്‍ എന്നെ മോഹിപ്പിക്കാറുണ്ട്. ഒരു പക്ഷെ ലോക സുന്ദരിമാരെ കണ്ട് അസൂയപ്പെടുന്ന സാധാരണ യുവതിയെപ്പോലെ. ആശയത്തിലുള്ള പുതുമയല്ല ഞാന്‍ നോക്കാറ്. ആവിഷ്ക്കാരത്തിലുള്ള പുതുമയാണ്. പ്രണയ കവിതകള്‍ ഒരു പക്ഷെ യുവ തലമുറ ഇഷ്ടപ്പെടുന്നില്ല എന്നു പറയുന്നതാകും ശരി. പക്ഷെ അത് ചിലരെഴുതുമ്പോള്‍ നമ്മള്‍ പ്രണയത്തെത്തന്നെ പ്രണയിച്ച് പോകുന്നു. ആ ഇടപെടലിനെ അഥവാ എഴുത്തിന്റെ കരുത്തിനെ ഞാന്‍ പ്രണയിക്കുന്നു.

എനിക്കൊരിക്കലും ഒരു നല്ല എഴുത്തുകാരനാകാന്‍ പറ്റിയില്ലല്ലോ എന്ന ദു:ഖം ഒന്നും എനിക്കില്ല. ഒരോരുത്തര്‍ക്കും ഒരോന്ന് പറഞ്ഞിട്ടുണ്ട് എന്ന് ആശ്വസിക്കാറെ ഉള്ളൂ. എങ്കിലും ഉള്ളില്‍ ഒരു സ്വകാര്യദു:ഖം ഇല്ലാതില്ല. ഒരു പരസ്യത്തില്‍ കേട്ട ഒരു പാട്ട് ഓര്‍മ്മ വരുന്നു.

“ഒരുനാള്‍ ഞാനും ഏട്ടനെപ്പോലെ വളരും വലുതാകും
ഏട്ടനെപ്പോലെ ബ്രിട്ടാനിയ മില്‍ക് ബിസ്കറ്റ് തിന്നും”

എന്നോ മറ്റോ. ഞാനും ആ പാട്ട് വേറൊരു രീതിയില്‍ പാടുകയാണ്.

എന്നാണാവോ ഞാന്‍ ഇനി ആ തീറ്റിയിലേക്ക് വളരുക.

2 അഭിപ്രായങ്ങള്‍ to എഴുത്തിന്റെ ശൂന്യത

  1. says:

    ഒരു നുറുങ്ങ് ജസ്റ്റിന്‍,എഴുത്തു തുടരട്ടെ ! തേങ്ങ ഉടക്കാനറിഞ്ഞൂട..കണ്ണൂര്‍ക്കാരനാ,പൊട്ടിക്കാന്‍ മറ്റവന്‍ വേണോങ്കി
    പിടിച്ചോളൂ ((((((((ഠ)))))))!!!
    ഇനിയും വരാം..അനുമോദനങ്ങള്‍.

  1. says:

    ജസ്റ്റിന്‍ :)

    ഈ അഭിപ്രായം എനിക്കു വളരെ ഇഷ്ട്ടമായി.

Post a Comment