മാ മനുഷ്യ!

Posted by ജസ്റ്റിന്‍ On Sunday 13 June, 2010 5 അഭിപ്രായങ്ങള്‍
മനുഷ്യ ജീവിതത്തിന് യാതൊരു ഗ്യാരന്റിയും ഇല്ലാത്ത ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. നാളെയെക്കുറിച്ച് ചിന്തിക്കാന്‍ പോലും ചില സമയം ഭയം തോന്നും. ദുരന്തങ്ങളുടെ ഒരു നിരയാണ് ഈ അടുത്ത നാളുകളില്‍ ഉണ്ടായിരിക്കുന്നത്. ജലം, വായു, ഭൂമി എവിടെയും മനുഷ്യ ജീവിതങ്ങള്‍ പൊലിഞ്ഞു കൊണ്ടിരിക്കുന്നു. വിമാന ദുരന്തം, പ്രകൃതി ക്ഷോഭം, തീവണ്ടി അപകടം, വാഹനാപകടം എന്നിങ്ങനെ ഒരു വാര്‍ത്ത എങ്കിലും ഇല്ലാത്ത ഒരു ദിവസം പോലും ഈ ഭൂമിയില്‍ ഇല്ല. ഇത്രയധികം ആളുകള്‍ കൊല്ലപ്പെടുന്നതും സ്വന്തം കണ്‍ മുന്നില്‍ പൊലിയുന്നതും മനുഷ്യര്‍ നിരന്തരം കാണുന്നു. തന്റെ നാള്‍ എന്ന് വരും എന്നു പോലും അറിയാതെ ഭയന്നു ജീവിക്കുന്ന മനുഷ്യരെ ആണ് ഭൂമിയില്‍ കാണാന്‍ കിട്ടുക.

ഞാന്‍ പറയുന്നത് ഇവയെക്കുറിച്ചല്ല. ഇതൊക്കെ നടക്കുന്നുണ്ടായിട്ട് പോലും, എന്ത് കൊണ്ട് മനുഷ്യര്‍ തന്നെ മനുഷ്യരെ കൊന്നൊടുക്കാന്‍ സ്രമിക്കുന്നു എന്നാണ്. ആകെ ജീവിക്കാന്‍ ലഭിക്കുന്നത്  അന്‍പതോ അറുപതോ വര്‍ഷങ്ങള്‍. അതില്‍ തന്നെ ബാല്യം, പഠനം എല്ലാം കഴിഞ്ഞാല്‍ പിന്നെ കാലം എത്ര. അതിനിടക്കാണ് നമ്മള്‍ സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ കൊന്നൊടുക്കാന്‍ സ്രമിക്കുന്നത്. അതിന് പ്രകൃതി തരുന്ന ശിക്ഷയാകും പ്രകൃതി ദുരന്തങ്ങള്‍. എന്നിട്ടും ഒരു ദുരന്തം ഉണ്ടായാല്‍ അത് വളരെ പെട്ടെന്ന് മറന്ന് നമ്മള്‍ വീണ്ടും കൂട്ടാളിയെ എങ്ങനെ കൊല്ലാം എന്ന് ആലോചിക്കുന്നു.

ഇത് എഴുതുന്ന സമയത്ത് നിനക്ക് പോയി ജീവിച്ചു കൂടെ വലിയ വര്‍ത്തമാനം പറയാതെ എന്ന് നിങ്ങള്‍ ചോദിച്ചാല്‍ ന്യായം എന്ന് എനിക്ക് പറയേണ്ടി വരും. കാരണം ചിന്തിക്കുന്നവരുടെ എണ്ണം ലോകത്ത് കൂടി വരുന്നു. അത് എങ്ങനെ സ്വയം നന്നാകാം എന്നല്ല മറിച്ച് എങ്ങനെ മറ്റുള്ളവരെ നന്നാക്കാം എന്നാണ്. ഒരിക്കല്‍ എങ്കിലും സ്വയം നന്നാകാന്‍ വേണ്ടി ചിന്തിച്ചാല്‍ ഒരു പക്ഷെ ഈ ലോകം തന്നെ മാറി മറിഞ്ഞേക്കും. എന്തു ചെയ്യണം എന്നത്  ജീവിതത്തിലൂടെ കാണിച്ച് തന്ന മഹാന്മാര്‍ ജീവിച്ചിരുന്നു ഇവിടെ. പക്ഷെ ജീവിതത്തിലൂടെ കാണിച്ച് തന്നവര്‍ ആര്, എന്ത് കാണിച്ചു തന്നു എന്ന് മനസ്സിലാക്കാനോ ചിന്തിക്കാനോ തയ്യാറാകാതെ കൊല്ലണം, ചതിക്കണം, വഞ്ചിക്കണം എന്ന് ജീവിതത്തിലൂടെ പഠിപ്പിച്ച് കാണിച്ച് തന്നവരെ പിന്തുടരാനാണ് കൂടുതല്‍ ആളുകള്‍ക്കും താല്‍പ്പര്യം. അതാണ് ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ ശാപം.

പുണ്യവാന്മാര്‍ ഇന്ന് കൂടി ഭൂമിയില്‍. കൊല്ലാന്‍ പഠിപ്പിചവരും, മുതലാളികള്‍ ശത്രുക്കള്‍ ആണ് അവരെ കൊല്ലുക എന്ന് പറഞ്ഞ് തന്നവരും, എതിരാളികളുടെ കഴുത്തറുക്കാന്‍ പഠിപ്പിച്ചവരും, എതിരാളികളെ കൊന്ന് അവരുടെ മകളെയും ഭാര്യയെയും അമ്മയെയും ബലാല്‍ സംഗം ചെയ്യാന്‍ പഠിപ്പിച്ചവരും, പെണ്ണുള്ളിടത്ത് പെണ്‍ വാണിഭം ഉണ്ടാകും എന്ന് പഠിപ്പിച്ചവരും, മറ്റു മതസ്തരെല്ലാം പാപികള്‍; അവരെ ഉന്മൂലനം ചെയ്യണം എന്ന് പഠിപ്പിച്ചവരും, കൊള്ള കൊലപാതകം ചെയ്ത് വീര ചരമം പ്രാപിച്ച് അനേകം ശിഷ്യന്മാരെ സ്രഷ്ടിച്ചവരും എല്ലാം പുണ്യവന്മാരുടെ ഗണത്തില്‍ പെട്ട് വണങ്ങപ്പെടുന്നു. ഫോട്ടോ വച്ച് ആരാധിക്കപ്പെടുന്നു.

അവരുടെ കൂടെ ജീവിതം സേവനം ചെയ്യാനുള്ളതാണെന്ന് പറഞ്ഞും കാണിച്ചും തന്നവരും, ജീവിതം മറ്റുള്ളവരെ ദ്രോഹിക്കാതെ അവരുടെ ദു:ഖങ്ങള്‍ പങ്കുവക്കാനും ആശ്വസിപ്പിക്കാനും ഉള്ളതാണെന്നും പരസ്പരം സ്നേഹിക്കാനുള്ളതാണെന്നും പഠിപ്പിചവരും ആയ ഒരു ചെറിയ വിഭാഗം ചിലപ്പോളെങ്കിലും ഓര്‍മ്മിക്കപ്പെടുന്നു. ആ ചെറിയ വിഭാഗവും മനുഷ്യ ജീവിതത്തിന്റെ ഒരു ദിവസത്തില്‍ ഉള്ള ഒരു ചെറിയ ഓര്‍മ്മ പുതുക്കലും ആണ് ഇന്ന് ലോകത്തെ നിലനിര്‍ത്തുന്നത്.

ഒരു കാര്യമെ പറയാനുള്ളു. അല്ലെങ്കില്‍ ചോദിക്കാനുള്ളു.

സഹജീവിയെ കൊല്ലാതിരുന്നു കൂടെ?.

വാ‍ക്കാലോ അല്ലെങ്കില്‍ പ്രവര്‍ത്തിയാലോ ??!!

5 അഭിപ്രായങ്ങള്‍ to മാ മനുഷ്യ!

  1. says:

    ജസ്റ്റിന്‍ ഒരു കാര്യമെ പറയാനുള്ളു. അല്ലെങ്കില്‍ ചോദിക്കാനുള്ളു.

    സഹജീവിയെ കൊല്ലാതിരുന്നു കൂടെ?.

    വാ‍ക്കാലോ അല്ലെങ്കില്‍ പ്രവര്‍ത്തിയാലോ ??!!

  1. says:

    ജസ്റ്റിന്‍ ഇത് എഴുതുന്ന സമയത്ത് നിനക്ക് പോയി ജീവിച്ചു കൂടെ വലിയ വര്‍ത്തമാനം പറയാതെ എന്ന് നിങ്ങള്‍ ചോദിച്ചാല്‍ ന്യായം എന്ന് എനിക്ക് പറയേണ്ടി വരും. കാരണം ചിന്തിക്കുന്നവരുടെ എണ്ണം ലോകത്ത് കൂടി വരുന്നു. അത് എങ്ങനെ സ്വയം നന്നാകാം എന്നല്ല മറിച്ച് എങ്ങനെ മറ്റുള്ളവരെ നന്നാക്കാം എന്നാണ്. ഒരിക്കല്‍ എങ്കിലും സ്വയം നന്നാകാന്‍ വേണ്ടി ചിന്തിച്ചാല്‍ ഒരു പക്ഷെ ഈ ലോകം തന്നെ മാറി മറിഞ്ഞേക്കും.

  1. says:

    ഒഴാക്കന്‍. അപ്പൊ പറഞ്ഞപോലെ ... നടെശാ കൊല്ലണ്ട

  1. says:

    ജസ്റ്റിന്‍ നടേശാ കൊല്ലല്ലെ....

  1. says:

    Jishad Cronic എങ്ങനെ മറ്റുള്ളവരെ നന്നാക്കാം ?

Post a Comment