പുതുകവിതയിലെ അജ്ഞാതന്മാര്‍

Posted by ജസ്റ്റിന്‍ On Monday 17 May, 2010 5 അഭിപ്രായങ്ങള്‍
പുതു കവിത എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് പുതുയുഗകവിത എന്നൊന്നുമല്ല. മറിച്ച് ഇപ്പോള്‍ ഒക്കെ ഇറങ്ങുന്ന പുതിയ കവിതകള്‍ ആണ്. പ്രശസ്തനാകാനുള്ള മനുഷ്യന്റെ കൊതി ചെന്നവസാനിക്കുന്നത് ഇന്ന് കാലത്ത് ബ്ലോഗുകളിലാണെന്ന് തോന്നുന്നു. അതു സൌജന്യമായത് കൊണ്ട് എന്നെപ്പോലെയുള്ള ഏത് അണ്ടനും അടകോടനും സ്വന്തമായി രചനകള്‍ ഭൂലോകത്തിനായി തുറന്നിടുകയും ചെയ്യാം.112,000,000 ലധികം ബ്ലോഗുകള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു. അതില്‍ എന്റെ ബ്ലോഗിന്റെ സ്ഥാനം എവിടെയാണോ ആവോ. അതോര്‍ത്താല്‍ ചിരി വരും.

അപ്പോള്‍ പറഞ്ഞ് വന്ന വിഷയത്തിലേക്ക് വരാം. സാഹിത്യത്തെ അല്‍പ്പമെങ്കിലും ഇഷ്ടപ്പെടുകയോ മനസ്സിലാക്കുകയോ ചെയ്ത ഏതൊരു വ്യക്തിയുടെയും ആഗ്രഹം ആണ് സ്വന്തമായി എന്തെങ്കിലും എഴുതുക അഥവാ എന്തെങ്കിലും ഒന്നു മഷി പുരണ്ട് കാണുക എന്നതൊക്കെ. ഈയ്യിടെ കലേഷിന്റെ ഒരു അഭിമുഖം വായിക്കുകയുണ്ടായി. അതില്‍ “ബ്ളോഗ് എഴുത്തില്‍ ഞാനത്ര സജീവം ആണെന്ന് തോന്നുന്നില്ല. പ്രിന്റ് മീഡിയയില്‍ പ്രസിദ്ധീകരണത്തിനുള്ള ബുദ്ധിമുട്ടും വൈകലും കൊണ്ടാണ് കവിതകള്‍ ബ്ളോഗില്‍ ഞാന്‍ ഇടാറുള്ളത്. കവിത പ്രസിദ്ധീകരിക്കാന്‍ മാസികകളില്‍  കൃത്യമായ ഇടം കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ എനിക്ക് ഒരു ബ്ളോഗ് ഉണ്ടാകുമായിരുന്നില്ല.“ എന്ന് കലേഷ് പറഞ്ഞിട്ടുണ്ട്. എന്താണ് അതിന്റെ അര്‍ഥം കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ മീഡിയ കിട്ടിയിരുന്നില്ലെങ്കില്‍ ബ്ലോഗ് ഉണ്ടാകുമായിരുന്നില്ല എന്നാണ്. 

പക്ഷെ ഞാന്‍ പറഞ്ഞു വരുന്നത് ബ്ലോഗേര്‍സിനെ തളര്‍ത്തുന്ന (അതോ വളര്‍ത്തുകയോ) അജ്ഞാത അഭിപ്രായം എഴുത്തുകാരെക്കുറിച്ചാണ്. ഒരു കവിത പ്രസിദ്ധീകൃതമായാല്‍ കുറെ അജ്ഞാത അഭിപ്രായം എഴുത്തുകാര്‍ ഉണ്ടാകും. ഒരിക്കലും മുഖം മൂടിയോ താന്‍ ആരാണെന്നൊ അല്ലെങ്കില്‍ വിലാസം എന്തെന്നോ പറയാതെ കവിതയെക്കുറിച്ചും കവിയെക്കുറിച്ചും അസഭ്യം വിളമ്പുന്നവര്‍. നല്ല അഭിപ്രായങ്ങള്‍ എഴുതിയവരെപ്പോലും ഇത്തരക്കാര്‍ വെറുതെ വിടാറില്ല. ഒരു അഭിപ്രായം എഴുതാന്‍ എന്തിനാണ് അജ്ഞാതന്റെ മുഖം മൂടി എന്ന് മനസ്സിലാകുന്നില്ല. അത്തരക്കാരെ തിരഞ്ഞ് പിടിച്ച് തല്ലണം. കാരണം മുഖം മൂടി ധരിക്കാതെ അഭിപ്രായം പറയാന്‍ കഴിവില്ലാത്ത നാണം കെട്ടവരായ ഇത്തരക്കാര്‍ എന്തിനാണ് വലിയ വര്‍ത്തമാനം പറയാന്‍ കയറി വരുന്നത് എന്ന് മനസ്സിലാകുന്നില്ല.

മറ്റുള്ളവനെ എന്തും പറയാം, തന്റെ കവിത ആരും കാണുകയോ മോശം അഭിപ്രായം പറയുകയോ ചെയ്യരുത് എന്നതാകും ഇത്തരക്കാരുടെ ഉദ്ധേശം. എന്തിനാണ് ഇത്തരക്കാരായ എമ്പോക്കികള്‍ വിഷമിച്ച് ബ്ലോഗ് വായിക്കാന്‍ വരുന്നത്. വരുകയാണെങ്കില്‍ തോന്നുന്ന അഭിപ്രായം ഒളിഞ്ഞിരുന്നല്ലാതെ എഴുതുക. അത്ര തന്നെ. അല്ലാതെ വലിയ സാഹിത്യം ഒക്കെ വിളമ്പി താന്‍ വലിയ ആളാണെന്ന ധാരണ മറ്റുള്ളവരില്‍ ജനിപ്പിച്ച ശേഷം അജ്ഞാതനായി അഭിപ്രായം എഴുതുന്നവരെ കല്ലെറിയുക തന്നെ വേണം.


5 അഭിപ്രായങ്ങള്‍ to പുതുകവിതയിലെ അജ്ഞാതന്മാര്‍

  1. says:

    Shibu Pathickattil Dear friend,

    Anonimous writer will give you inspiration for write more. because they are reading your poems and whatever their feelings, they express as comments so you can assure that, these persons have been read your poem. anonimous comment better than no one read your writings.

  1. says:

    ജസ്റ്റിന്‍ പക്ഷെ എപ്പോഴും അജ്ഞാതന്മാര്‍ ആവശ്യമില്ലാതെ അടിസ്താനമില്ലാതെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത് പ്രിയ സുഹൃത്തെ. അല്ലാതെ താങ്കള്‍ കരുതുന്നത് പോലെ പ്രോത്സാഹിപ്പികയല്ല. മലയാളം ബ്ലോഗുകളിലൂടെ സഞ്ചരിച്ച് നോക്കിയാള്‍ താങ്കള്‍ക്ക് അത് മനസ്സിലാകും.

  1. says:

    naakila athu oru swaathranthryamalle justin(Anonymous)
    nalla post
    swagatham
    www.malayalakavitha.ning.com

  1. says:

    ജസ്റ്റിന്‍ Anonymous swathnthryam thanne.

    Vimarsanam mukhathu nokki parayaan nattellillaaththavan enthinu parayunnu ennathaanu ente chodyam

Post a Comment