![]() |
Police beats young protestors in Kerala |
അഞ്ച് വര്‍ഷം ഭരിച്ച ഒരു ഗവണ്മെന്റ് ചെയ്യാത്ത കാര്യങ്ങള്‍ മറ്റൊരു ഗവണ്മെന്റ് ഒരു മാസം കൊണ്ടു ചെയ്തില്ല എന്ന് പറഞ്ഞു കൊണ്ട് രണ്ട് രാഷ്ട്രീയ പാര്‍ട്ടികളിലെ ജനങ്ങള്‍ തിരസ്കരിച്ച നേതാക്കള്‍ ചുക്കാന്‍ പിടിച്ച് നടത്തുന്ന സമരങ്ങള്‍ വെറും പാഴ്വേലകളാണെന്ന് എന്ത് കൊണ്ട് അവര്‍ മനസ്സിലാക്കുന്നില്ല.
സമരങ്ങളില്‍ പങ്കെടുക്കുക, തല്ലു കൊള്ളുക എന്നതാണ് തങ്ങളുടെ ജീവിത ലക്ഷ്യം എന്ന രീതിയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന് സ്വാഭാവീകമായും വിശ്വസിച്ചു പോകും. ഒരുത്തനെയും സുഖിക്കാനല്ല നമ്മള്‍ ജനങ്ങള്‍ തിരഞ്ഞു പിടിച്ച് അധികാരത്തിലേറ്റുന്നത്. അവര്‍ നമുക്കു വേണ്ടി പണിയെടുക്കും എന്ന് കരുതിയാണ്. എന്നാല്‍ പലപ്പോഴും അധികാരമുള്ളവര്‍ പൊതു ജനങ്ങള്‍ക്ക് പണി തരികയാണ് ചെയ്യുന്നത്. നമ്മുടെ കുട്ടികളെ വഴി തെറ്റിക്കുകയും.
ഭരണ പക്ഷത്തിന് എപ്പോള്‍ മൂട് പോകും എന്ന പേടി. പ്രതിപക്ഷ്ത്തിന് അരയില്‍ വള്ളി കെട്ടിക്കാനുള്ള ധൃതി. എല്ലാം സഹിക്കുന്നത് പൊതു ജനങ്ങളും. പിന്നെ യുവാക്കളായ (കൌമാരം വിടാത്തവര്‍) കുറെ കുട്ടിക്കുരങ്ങന്മാര്‍ ജീവിതത്തില്‍ ഏറ്റവും വലിയ നേട്ടം സമരത്തില്‍ പങ്കെടുത്ത് തല്ലു കൊള്ളുക എന്നതാണെന്നും പറഞ്ഞിറങ്ങുന്നു. കാലം പുരോഗമിച്ചത് ഈ കുട്ടികള്‍ അറിയുന്നില്ലെ എന്നു മനസ്സിലാകുന്നില്ല. പ്രതികരിക്കട്ടെ. ആര് വേണ്ട എന്ന് പറയുന്നു. പക്ഷെ അവരുടെ അരയില്‍ കെട്ടപ്പെടുന്ന വള്ളി അഴിച്ച് കളഞ്ഞിട്ട് പ്രതികരിക്കട്ടെ. വിളിച്ച് പറയുന്നത് വിഡ്ഡിത്തരം ആണെന്ന് മനസ്സിലാക്കാന്‍ ഇന്നും എന്തു കൊണ്ട് അവര്‍ക്കു കഴിയുന്നില്ല. അത്രക്കെ ഉള്ളോ യുവ തലമുറ. ഓതിക്കന്മാരെ വിശ്വസിക്കരുത് എന്ന് എന്ത് കൊണ്ട് ഇക്കാലത്തും അവര്‍ പഠിക്കുന്നില്ല.
തങ്ങള്‍ക്ക് ഒരു ഭാവിയുണ്ടെന്നും ആ ഭാവി ഇങ്ങനെ തെരുവില്‍ നശിപ്പിക്കാനുള്ളതല്ലെന്നും എന്നാണീനി ഇവര്‍ മനസ്സിലാക്കുക. രാഷ്ട്രീയത്തിലെ ചില പാഴ്മരങ്ങളില്‍ കായ്ക്കുന്നത് നല്ല പഴം ആണെന്ന് തെറ്റി ധരിക്കുന്ന ഈ കുട്റ്റികള്‍ ഭാവിയില്‍ സ്വന്തം ജീവിതം എങ്ങനെ കരുപ്പിടിപ്പിക്കും എന്ന് മനസ്സിലാകുന്നില്ല. പ്രതികരണവും സമരവും വേണ്ടത് തന്നെ. പക്ഷെ അത് താനടക്കമുള്ള പൊതു സമൂഹത്തിനെ നശിപ്പിച്ചു കൊണ്ടും അവരെ ബുദ്ധിമുട്റ്റിച്ചു കൊണ്ടും ആകരുത്. എന്തെങ്കിലും ഒരു പൊതു വസ്തു നശിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു ദിവസം ജന ജീവിതം തടസ്സപ്പെടുമ്പോള്‍ ഭാവിയില്‍ തങ്ങള്‍ തന്നെ അതിന്റെ വില ടാക്സ് ആയും വില വര്‍ദ്ധനയായും ഒക്കെ കൊറ്റൂത്ത് വീട്ടേണ്ടി വരും എന്നും തങ്ങളുടെ തന്നെ ഭാവി ജീവിതം ദുസ്സഹമാകും എന്ന് എന്ന് ഇവര്‍ മനസ്സിലാക്കും.
കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണത്രെ. എന്നാല്‍ ബംഗാളില്‍ നിന്നും വരുന്ന എല്ലാവര്‍ക്കും ഇഷ്ടം പോലെ കെരളത്തില്‍ ജോലിയുണ്ട് താനും. നമ്മുടെ കുട്ടികള്‍ക്ക് തൊഴി മാത്രമാനിഷ്ടം. ചവിട്ടും തൊഴിയും.
ഇത്രയും കാലം പുരോഗമിച്ച, എന്ത് കാര്യങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ അറിയുന്ന നമ്മള്‍ ഇതൊക്കെ എങ്ങനെ വിശ്വസിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. സ്വാശ്രയം എന്നും പറഞ്ഞ് പഠിക്കാനോ നന്നാകാനോ താല്‍പ്പര്യമില്ലാത്ത കുറെ യുവാക്കല്‍ തെരുവില്‍ ഇറങ്ങുമ്പോള്‍ കേരളത്തിലെ എത്രയോ കുട്ടികളുടെ ഭാവിയാണ് അനിശ്ചിതത്വത്തില്‍ ആകുന്നത് എന്ന് ഇവര്‍ എന്തു കൊണ്ടു തിരിച്ചറിയുന്നില്ല.
എന്നാല്‍ ഈ തല്ലുന്ന പോലീസുകാര്‍ (പോലിസ് ജീവിതം ആഘോഷിക്കുന്നവര്‍) തങ്ങള്‍ക്കും കുട്ടികളുണ്ട് എന്നാലോചിക്കുമോ അതുമില്ല. അവരും രാഷ്ട്രീയക്കാര്‍ പറയുന്നത് കേട്ട് കേരള യുവത്വത്തെ തല്ലിച്ചതക്കുന്നു. സമരം ചെയ്യാനുള്ളത് അവകാശമാണ്, അത് തല്ലിത്തകര്‍ ക്കാനുള്ളതല്ല എന്ന് അവരും ചിന്തിക്കുന്നില്ല.
സമരം നിങ്ങള്‍ നിങ്ങളുടെ നേതാക്കളോട് നടത്തു. നിങ്ങളുടെ ജീവിതം തെരുവിലെറിഞ്ഞ് അവരുടേ കുട്ടികളെ മുന്തിയ സ്താപനങ്ങളില്‍ നിങ്ങള്‍ കൊടുക്കുന്ന അല്ലെങ്കില്‍ കൊടുക്കേണ്ട പണം കൊണ്ട് പഠിപ്പിക്കുന്നതിനെതിരെ.
ഈ ആധുനീക യുഗത്തിലെങ്കിലും നിങ്ങളുടെ അരയില്‍ കെട്ടപ്പെടുന്ന അ വള്ളിയെ അഴിച്ചു കളയു. സ്വതന്ത്രരാകു. എന്നിട്ട് സമൂഹത്തിലെ അനീതികളോട് (തീവ്രവാദിയാകാതെ ) പ്രതികരിക്കു.
ചിത്രം - പിക്കാസ വെബ് ആല്‍ബത്തില്‍ നിന്ന് (സ്വന്തമല്ല)
സമരം നിങ്ങള്‍ നിങ്ങളുടെ നേതാക്കളോട് നടത്തു. നിങ്ങളുടെ ജീവിതം തെരുവിലെറിഞ്ഞ് അവരുടേ കുട്ടികളെ മുന്തിയ സ്താപനങ്ങളില്‍ നിങ്ങള്‍ കൊടുക്കുന്ന അല്ലെങ്കില്‍ കൊടുക്കേണ്ട പണം കൊണ്ട് പഠിപ്പിക്കുന്നതിനെതിരെ.
ഈ ആധുനീക യുഗത്തിലെങ്കിലും നിങ്ങളുടെ അരയില്‍ കെട്ടപ്പെടുന്ന അ വള്ളിയെ അഴിച്ചു കളയു. സ്വതന്ത്രരാകു. എന്നിട്ട് സമൂഹത്തിലെ അനീതികളോട് (തീവ്രവാദിയാകാതെ ) പ്രതികരിക്കു.
ചിത്രം - പിക്കാസ വെബ് ആല്‍ബത്തില്‍ നിന്ന് (സ്വന്തമല്ല)
0 അഭിപ്രായങ്ങള്‍ to യുവത്വം തെരുവില്‍ തല്ലു കൊള്ളുന്നതെന്തു കൊണ്ട് ?!