“ഈയെഴുത്ത് ” ഇത് ഒരു ചരിത്ര സ്മരണിക.

Posted by ജസ്റ്റിന്‍ On Friday 22 July, 2011 7 അഭിപ്രായങ്ങള്‍
ബ്ലോഗ് എന്ന മാധ്യമം ജനകീയമായിട്ട് ഏതാനും വര്‍ഷങ്ങളെ ആകുന്നുള്ളു. കമ്മ്യൂണിറ്റി ഫോറങ്ങള്‍ ,  സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഇവയുടെ കൂടെയായിരുന്നു ബ്ലോഗിന് മത്സരിക്കേണ്ടിയിരുന്നത്. എന്നാല്‍ ബ്ലോഗ് നേടിയ മുന്നേറ്റം മലയാളത്തിലും ബ്ലോഗുകള്‍ ഒട്ടനവധിയുണ്ടാകാന്‍ കാരണമായി. എന്നാല്‍ മലയാളം ബ്ലോഗുകളുടെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. മലയാളത്തിലെ ചില മാസികകളെക്കാള്‍ വായക്കാരുള്ള ബ്ലോഗുകള്‍ ഉണ്ടെന്ന് മനസ്സിലാക്കുമ്പോളാണ് ബ്ലോഗ് എന്ന മാധ്യമത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്. ബ്ലോഗുകളുടെ വളര്‍ച്ചയുടെ പ്രധാന കാരണം പ്രിന്റഡ് മാസികകള്‍ ചില മുഖ്യധാരാ എഴുത്തുകാരെ മാത്രം പ്രോത്സാഹിപ്പിക്കുകയും യുവ എഴുതുകാരെ തഴയുകയും ചെയ്യുന്ന പ്രവണതയായിരുന്നു. 5000 ഇല്‍ പരം മലയാളം ബ്ലോഗുകളാണ് ഇന്ന് നിലവിലുള്ളത്. ഏത് സാഹിത്യ, ശാസ്ത്ര, സാങ്കേതിക മേഖലകളിലും ഇന്ന് ബ്ലോഗുകള്‍ ഉണ്ട്. ലോകത്തിന്റെ നാനാ ഭാഗത്ത് ചിതറിക്കിടക്കുന്ന ബ്ലോഗേര്‍സ് ഒത്തു കൂടുക എന്ന ഒരു സങ്കല്‍പ്പത്തില്‍ നിന്നായിരുന്നു തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് എന്ന ആശയം ഉദിച്ചത്.

തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റ് എന്നത് യഥാര്‍ത്തത്തില്‍ മലയാളത്തിലെ ഒരു പുതിയ കൂട്ടായ്മയ്ക്ക് കളമൊരുക്കുകയായിരുന്നു. ആ കൂട്ടായ്മയുടെ സ്മരണികയായാണ് ഈയെഴുത്ത് എന്ന ബ്ലോഗ് രചനകളുടെ സമാഹാരം പുറത്തിറക്കിയത്. ലോക ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരം ഒരു സമാഹാരം ഉണ്ടാകുന്നത്. എന്ത് കൊണ്ടാണ് ഇത് ലോക ചരിത്രത്തില്‍ തന്നെ ആദ്യം എന്ന് ഈയെഴുത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ മറുപടി നല്‍കുന്നു.

ബ്ലോഗ് മീറ്റിനോടനുബന്ധിച്ച് തയ്യാറാക്കാന്‍ ഉദ്ദേശിച്ച സുവനീറിലേക്ക് രചനകള്‍ ക്ഷണിക്കുമ്പോള്‍ തുടക്കം കുറിച്ചവര്‍ പോലും അതിശയിച്ചു പോയ രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്. ഏകദേശം 3000 ഇല്‍ പരം രചനകള്‍ ആണ് അവ്ര്ക്ക് ലഭിച്ചത്. ഇത്രയും രചനകള്‍ പ്രൂഫ് റീഡിങ് ഡിറ്റിപി എല്ലാം ചെയ്യുക എന്നത് വളരെ സ്രമകരമായ കാര്യമായിരുന്നു. രഞ്ജിത്ത് ചെമ്മാട്, എന്‍. ബി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം പേര്‍ അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിക്കുകയാണ് ആദ്യം ചെയ്തത്. രസകരമായ വസ്തുത എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങള്‍ ഒരിക്കലും പരസ്പരം കണ്ടിട്ടില്ല എന്നതും ഏഷ്യ യൂറോപ്പ് ഭൂഖണ്ടങ്ങളില്‍ പല രാജ്യങ്ങളിലുള്ളവരും ആയിരുന്നു എന്നതാണ്. പരസ്പരം ആശയ വിനിമയം നടത്തിയിരുന്നത് ഗൂഗിള്‍ ഗ്രൂപ്പ് മെയിലിംഗ് സംവിധാനത്തിലൂടെയും. 3000 ഇല്‍ നിന്നും 300 രചനകള്‍ ആക്കി ചുരുക്കിയ രചകളുടെ എഡിറ്റിങ് ശ്രമകരമായ ജോലിയായിരുന്നു എന്ന് എഡിറ്റോറിയല്‍ അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

തിരഞ്ഞെടുത്ത 300 രചനകളില്‍ നിന്നും ഏറ്റവും മികച്ച 250 ഓളം രചനകള്‍ ആണ് 250 പേജോളം വരുന്ന ഈ മള്‍ട്ടി കളര്‍ സ്മരിണികയില്‍ ഉള്‍പ്പെടുത്തിയത്. ഡിസൈനിങ് നടത്തിയത്  ബിജു കൊട്ടില, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ 8 ഓളം പേരായിരുന്നു. വിവിധ രാജ്യങ്ങളില്‍ ഇരുന്ന് ഇവര്‍ ഡിസൈന്‍ ചെയ്ത പേജുകള്‍ എല്ലാം ഓണ്‍ലൈന്‍ ആയിത്തന്നെ ക്രോഡീകരിച്ച് ഓണ്‍ലൈന്‍ ആയിത്തന്നെ പ്രസ്സില്‍ എത്തിക്കുകയായിരുന്നു. മലപ്പുറം തിരൂരില്‍ കൊണ്ടാടിയ  ബ്ലോഗേര്‍സ് മീറ്റില്‍ വച്ച് പ്രകാശനം ചെയ്യപ്പെട്ട പുസ്തകം വിതരണത്തിന് തയ്യാറായി.

ഈ സംരംഭത്തെ ലോക ചരിത്രത്തില്‍ ആദ്യം എന്ന് വിശേഷിപ്പിക്കുന്നതില്‍ ഒരു അതിശയോക്തിയും ഇല്ല. കാരണം ഏകദേശം 20 ഓളം രാജ്യങ്ങളില്‍ നിന്ന് പരസ്പരം കണ്ടിട്ടില്ലാത്ത 25 ഓളം പേര്‍ ഏഡിറ്റോറിയല്‍ ബോര്‍ഡില്‍ . 6 ഓളം രാജ്യങ്ങളില്‍ നിന്നും ചെയത ഡിസൈന്‍. ഏകദേശം 3 ലക്ഷം ഇന്ത്യന്‍ രൂപയെങ്കിലും ചിലവാകേണ്ടിയിരുന്ന ഈ ഉദ്യമം 1.25 ലക്ഷം രൂപക്കാണ് അവര്‍ തീര്‍ത്തത്. അതില്‍ 95 ശതന്മാനവും അച്ചടി ചിലവാണ്. മറ്റൊരു പ്രധാന ആകര്‍ഷകത്വം ഇതിലെ ഒരോ ജോലികള്‍ ചെയ്തവരും എല്ലാ ഘട്ടങ്ങളിലും സഹകരിച്ചവരും പ്രസിദ്ധീകരണത്തിന് വേണ്ടുന്ന തുക കണ്ടെത്തിയതും ബ്ലോഗ് എഴുത്തുകാരായിരുന്നു എന്നതാണ്. തങ്ങള്‍ക്കുള്ള കഴിവുകള്‍ സൌജന്യമായി ഈ ചരിത്ര സ്മരണികയ്ക്ക് വേണ്ടി അവര്‍ പങ്കു വയ്ക്കുകയായിരുന്നു.

സ്മരണിക എന്ന് പറയുമ്പോള്‍ തന്നെ ആദ്യം മനസ്സിലേക്കെത്തുക പരസ്യങ്ങള്‍ക്ക് നടുവില്‍ രണ്ട് കവിത ഒരു കഥ എന്നാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി എല്ലാ സാഹിത്യ ശാഖകളെയും സമന്വയിപ്പിച്ച് പരസ്യങ്ങള്‍ ഇല്ലാതെയാണ് ഈയെഴുത്ത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ബ്ലോഗിംഗ് എന്ത്, എങ്ങനെ എന്നതിന് ഉത്തരം നല്‍കാനും ഈയ്യെഴുത്ത് സ്രമിക്കുന്നുണ്ട്.

സൈകതം ബുക്സ് ആണ് ഈയ്യെഴുത്ത് പ്രസാധകര്‍. ഈയ്യെഴുത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍  books@saikatham.com, link4magazine@gmail.com എന്നീ ഇ മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെട്ടാല്‍ പുസ്തകം നിങ്ങളുടെ കൈകളില്‍ എത്തുന്നതാണ് .

7 അഭിപ്രായങ്ങള്‍ to “ഈയെഴുത്ത് ” ഇത് ഒരു ചരിത്ര സ്മരണിക.

  1. says:

    Hari | (Maths) മാത്​സ് ബ്ലോഗിലെ പോസ്റ്റില്‍ ഇനിയെന്തായാലും ബ്ലോഗര്‍ ജസ്റ്റിന്‍ എന്നെഴുതിയത് മാറ്റേണ്ടല്ലോ. സന്തോഷം. അതുപോട്ടെ, ലേഖനം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    ഹൊ, ഇതെന്താ, സെക്യൂരിറ്റി കോഡൊക്കെ ചോദിക്കുന്നേ.. നല്ല സുരക്ഷയാണല്ലോ ബ്ലോഗിന്... ലക്ഷം കോടി വല്ലതും...?

  1. says:

    .. Mashe,
    Nannaayirikkunnu..
    Pls crct blog meet was nt in thrissur it was in thiroor,malappuramMashe,

  1. says:

    ജസ്റ്റിന്‍ ഹ ഹ ഹരി.

    ബ്ലോഗര്‍ ആകട്ടെ എന്നിട്ട് ഞാന്‍ തന്നെ പറയാം അതല്ലേ നല്ലത്. നമ്മളെ നമ്മളെങ്കിലും അറിഞ്ഞിരിക്കണ്ടേ. സെക്യൂരിറ്റി കോഡ്‌ വച്ചിരുന്നത് ഞാന്‍ പലപ്പോഴും ബ്ലോഗില്‍ കയറാറി ല്ലാത്തത് കൊണ്ട് സ്പാം കമന്റ് വരാതിരിക്കാന്‍ വേണ്ടിയാണ് .

  1. says:

    ജസ്റ്റിന്‍ OK Jikku. njan polum sradhichilla. enthayalum Editorsinu mail ayakkam.

  1. says:

    Unknown nannayirikkunnu ithraye vendoo

  1. says:

    Manoraj ജസ്റ്റിന്‍ ഇത് നന്നായിരിക്കുന്നു...

Post a Comment