ചില സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ ലുലുവിന്റെ പാപങ്ങളും യൂസഫലിയുടെ കുറ്റകൃത്യങ്ങളും പറയുന്നു. അതില്‍ ഏറ്റവും ഭീകരമായ കുറ്റം ഒരു ദിവസം അയാള്‍ ഉദ്ദേശം 620 രൂപ (മാസം ഉദ്ദേശം 18000) ഒരു തൊഴിലാളിക്ക് കൂലി കൊടുക്കുന്നു എന്നാണ്. അതായത് നാട്ടില്‍ കൂടുതല്‍ ഉണ്ട് , അതു കൊണ്ട് പത്തും, ഗുസ്തിയും ഉള്ളവര്‍ സഹിതമുള്ള തൊഴിലാളികള്‍ക്ക് യൂസഫലി അവിടെ കുറഞ്ഞത് 2000 രൂപ എങ്കിലും ശംബളം കൊടുക്കണം, അല്ലെങ്കില്‍ അയാളെ ക്രൂരനായും, കുത്തക മുതലാളീയായും വാഴ്ത്തുമത്രെ.

ഈ സുഹൃത്തുക്കള്‍ കണ്ണടച്ചിരുട്ടാക്കുകയാണോ, അതോ അതൊന്നും കാര്യമില്ല. യൂസഫലിയെ കുറ്റപ്പെടുത്തിയാല്‍ മതി എന്നാണോ എന്നറിയില്ല. കാരണം, നിര്‍മ്മാണമേഖലയില്‍ ഗള്‍ഫില്‍ 12 വര്‍ഷം ജോലി ചെയ്ത ആളാണ് ഞാന്‍ . ഡിഗ്രി പഠിച്ചവരടക്കം 3500 ജോലിക്കാരുണ്ടായിരുന്നു അവസാനത്തെ സൈറ്റില്‍ . അതില്‍ ഹെല്‍പ്പര്‍ ആയി ജോലി നോക്കുന്നവര്‍ക്ക് കിട്ടുന്ന മാസശമ്പളം 7500 രൂപയാണ്. ഓവര്‍ ടൈം അടക്കം 9500 ഓ മറ്റോ കിട്ടാം (ചുരുങ്ങിയത് 12 മണിക്കൂര്‍ ജോലി ചെയ്താല്‍ ). പൊരിവെയിലത്ത് കട്ടിപ്പണി. ഇവരും മാസം 6000 രൂപ നാട്ടിലയക്കുന്നുണ്ട്. ഇനി ഏതെങ്കിലും ട്രേഡ് ഉണ്ടെങ്കില്‍ ശമ്പളം 10000 ആകും. എല്ലു മുറിയെ ഓവര്‍ടൈം ചെയ്താല്‍ 5000 കൂടി കിട്ടാം.

ഇത് പോലെ ലക്ഷക്കണക്കിന് പേരുണ്ട്. അവരും ജോലി ചെയ്യുന്നു. അവധിക്ക് പോകുന്നു വീണ്ടും തിരികെ വരുന്നു.

കോട്ടും സൂട്ടും ഇട്ടും ഇന്‍സര്‍ട്ട് ചെയ്തും ഫേസ് ബുക്കില്‍ രമിച്ച് കൈ നിറയെ ശമ്പളം വാങ്ങുന്നവര്‍ക്ക് ഇതൊന്നും അറിയില്ലായിരിക്കാം.

അപ്പോള്‍ ലുലു മുതലാളി ചെയ്യുന്നത് ക്രൂരമായ കുറ്റം തന്നെ. അയാള്‍ 18000 രൂപ ശമ്പളം കൊടുക്കുന്നു “വൃത്തികെട്ടവന്‍ ”. ദിവസം മുഴുവന്‍ എസിയില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കുന്നു. “കശ്മലന്‍ ” രാത്രി പോലും ഏസി റും കൊടുക്കുന്നു. “ഹൊ... ഇയാളെ എന്ത് ചെയ്യണം” .

സ്വയം സുഖിക്കുമ്പോള്‍ കഷ്ടപ്പെടുന്നവര്‍ ചുറ്റുമുണ്ട് എന്ന് ഓര്‍ക്കുന്നത് നല്ലത്. അല്ലാതെ വിവാദമുണ്ടാകുമ്പോള്‍ പാര്‍ട്ടിയുടെ നയം രക്ഷിക്കാനോ അല്ലെങ്കില്‍ സ്വന്തം വാചകമടിക്കാനുള്ള കഴിവ്‌ കാണിക്കാനോ കിട്ടുന്ന ഉദാഹരണവുമായി ഇറങ്ങാതെ, അതിന്റെ തൊട്ടപ്പുറമുള്ള ഉദാഹരണം കൂടി നോക്കുന്നത് നന്ന്.

ഉദാഹരണത്തിന്

1. ലുലു സ്റ്റാഫിന്റെ അടുത്ത് നില്‍ക്കുന്ന ക്ളീനിംഗ് കമ്പനിയിലെ തൊഴിലാളി.
2. ലുലു സ്റ്റാഫിന്റെ അടുത്ത് നില്ക്കുന്ന കുത്തക കമ്പനിയുടെ സാധനം പെറുക്കി അടുക്കുന്നയാൾ.

അല്ലാതെ ....!!!!

യൂസഫലി എന്റെ മാമനോ മച്ചാനോ അല്ല. അയാളെ വിശുദ്ധനായി ഞ്ഞാൻ കരുതുന്നുമില്ല. നല്ല ഒന്നാം തരം കച്ചവടക്കാരൻ. കൊച്ചി ലുലുവും, ബോൾഗാട്ടിയുമെല്ലാം കേരള ജനതയെ ഉദ്ധരിക്കാനൊന്നുമല്ല. കാശെറിഞ്ഞ് കാശ് വാരാൻ തന്നെ.

മറ്റുള്ളവരുടെ ഉദ്ധാരണം കണ്ട് കൊതിക്കാതെ , അല്ലെങ്കിൽ അത് കണ്ട് അസൂയപ്പെടാതെ, മറ്റുള്ളവൻ തന്നെ എന്നെയും ഉദ്ധരിപ്പിക്കണം എന്ന് ചിന്തിക്കാതെ സ്വയം ഉദ്ധരിക്കാൻ നോക്കുന്നതിലാണ് എനിക്ക് താത്പ്പര്യം.

0 അഭിപ്രായങ്ങള്‍ to ലുലുവിന്റെ പാപങ്ങളും യൂസഫലിയുടെ കുറ്റകൃത്യങ്ങളും

Post a Comment