നിയമങ്ങളോട് എന്തിനിത്ര അസഹിഷ്ണുത

Posted by ജസ്റ്റിന്‍ On Monday 4 November, 2013 0 അഭിപ്രായങ്ങള്‍
കഴിഞ്ഞ കുറെ നാളുകളായി സൈകതത്തിന്റെ ഓഫീസിനു മുന്നില്‍ പോലീസ് ചെക്കിംഗ് ഉണ്ട്. തുടങ്ങിയ ദിവസം മുതല്‍ അനേകം പേര്‍ ഹെല്‍മറ്റ് വക്കാത്ത കുറ്റത്തിന് ഫൈന്‍ അടക്കു ന്നത് കണ്ടു. ദിവസങ്ങള്‍ക്ക് ശേഷം ഇന്നും ഏകദേശം 150 ഓളം പേര്‍ ഒരു മണിക്കൂറിനുള്ളില്‍ ഫൈനിനുള്ള സ്ലിപ് എഴുതി വാങ്ങുന്നത് കണ്ടു. അതായത് ചെക്കിംഗ് ഉണ്ടെന്ന് അറിയാമായിരു ന്നിട്ടും ജനങ്ങളുടെ മനസ്ഥിതി മാറുന്നില്ല. പോലീസ് തടഞ്ഞതില്‍ അസഹിഷ്ണരാകുന്നവരെ കണ്ടു. എന്നാല്‍ അതില്‍ 95 ശതമാനവും തന്റെ പിഴവില്‍ അല്‍പ്പം പോലും മനപ്രയാസപ്പെട്ട് കണ്ടില്ല. അല്ലെങ്കില്‍ താന്‍ കാണിച്ചത് ശരിയായില്ല എന്നെങ്കിലും കരുതുന്നില്ല.

ഋഷിരാജ് സിങ് നിയമം കര്‍ശനമാക്കുന്നതില്‍ അസഹിഷ്ണരാകുന്ന ആളുകളെ ആണ് (പോലീസ ടക്കം) കാണാന്‍ കഴിയുന്നത്. അദ്ദേഹം പുതിയതായി ഒരു നിയമവും ഉണ്ടാക്കിയില്ല. ഉള്ളത് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ആരെയും തുപ്പി തോല്‍പ്പിക്കുന്ന സംസ്കാരം ഇനിയും മാറ്റി വക്കുന്നില്ല ആളുകള്‍.

നിയമം പാലിക്കാന്‍ സൌകര്യമില്ലാത്തവര്‍ക്ക് റോഡിലിറങ്ങാന്‍ പോലും അവകാശം നല്‍കരുത്. ഏതെങ്കിലും നിയമം പാലിക്കാന്‍ ഇഷ്ടമല്ലാത്തവന്‍ എന്നാല്‍, സ്വയം നന്നാകുകയുമില്ല, മറ്റുള്ളവര്‍ നന്നാകുന്നത് സഹിക്കുകയുമില്ല എന്നര്‍ത്ഥം. അതായത് താന്‍ ആത്മഹത്യ ചെയ്യാന്‍ വണ്ടിയുമായി ഇറങ്ങുമ്പോള്‍ മറ്റുള്ളവരെ കൂടി കൊല്ലണം എന്ന നിര്‍ബന്ധം ഉള്ളവരെ പൊതുജനത്തിന് നിയന്ത്രിക്കാന്‍ സാധിക്കില്ലെങ്കിലും പോലീസിനെങ്കിലും സാധിക്കട്ടെ.

ചില വിഡ്ഡികാരണങ്ങള്‍ പറഞ്ഞ് ഹെല്‍മറ്റ് വക്കാതെയും ബെല്‍റ്റ് ഇടാതെയും വണ്ടി ഓടിക്കുന്ന മലയാളിയുടെ ഹുങ്ക് സമ്മതിക്കണം. ഓരോ പ്രവര്‍ത്തി ചെയ്യുമ്പോഴും പാലിക്കേണ്ട ചില രീതിക ളുണ്ട്. ചില ജോലി ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ട ഉപകരണങ്ങളുണ്ട്. ഉദാഹരണം, കൈയ്യുറ, ചെരിപ്പ്, ബൂട്ട്, മൂക്ക് മൂടുന്ന തുണി, കണ്ണട തുടങ്ങിയവ. അത് പോലെ വാഹനമോടിക്കുമ്പോള്‍ തന്റെ മാത്രം സുരക്ഷയെക്കാള്‍ കൂടെ യാത്ര ചെയ്യുന്നവരുടെയും, മറ്റ് വാഹനങ്ങളിലും കാല്‍നടയാ യും യാത്ര ചെയ്യുന്നവരെയും ശ്രദ്ധിക്കേണ്ട ചുമതല ഒരു സമൂഹ ജീവിക്കുണ്ട്. ഏറ്റവും കുറഞ്ഞത് പുതിയ തലമുറയെ നല്ല രീതികള്‍ കാണിച്ച് കൊടുക്കേണ്ട ചുമതല. ഇപ്പോള്‍ എല്‍ കെ ജി മുതലുള്ള പാഠ്യ പദ്ധതിയില്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വളരെയ ധികം സന്തോഷം നല്‍കുന്നു.

ഹെല്‍മറ്റ് വച്ചാല്‍ തലവേദനയുള്ളവനും, കേള്‍വി പോകുന്നവനും, ബെല്‍റ്റ് ഇട്ടാല്‍ വണ്ടിയോടിക്കാന്‍ കഴിയാത്തവനും വാഹനമോടിക്കാന്‍ യോഗ്യനല്ല. അഥവാ അവര്‍ക്ക് ഗുരുതരമായ ആരോഗ്യ-മാനസിക പ്രശ്നം ഉണ്ട്. അത്തരക്കാര്‍ ഒരു യന്ത്രവുമായി റോഡിലേക്കിറ ങ്ങിയാല്‍ അപകടങ്ങളെ ഉണ്ടാകു. മുനയുള്ള, ചൂണ്ടിപ്പിടിച്ച ഒരു കത്തിയുമായി ജനക്കൂട്ടത്തിനിട യിലൂടെ ഓടുന്നവനെക്കാള്‍ അപകടകാരിയാണ് ആ വ്യക്തി. അവരുടെ വാഹനം റോഡിലിറക്കാന്‍ സമ്മതിക്കരുത് എന്ന് ഞാന്‍ അഭിപ്രായപ്പെടുന്നു.

0 അഭിപ്രായങ്ങള്‍ to നിയമങ്ങളോട് എന്തിനിത്ര അസഹിഷ്ണുത

Post a Comment